Search
Close this search box.

കടയ്ക്കാവൂർ പാറേക്കടവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

Watermark_1620547380474_compress11

 

കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ്സംഭവം. ജോഷിയുടെ വീടിന് സമീപത്ത് വെച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുപതോളം പേർ ചേർന്ന് ജോഷിയെ ഓടിച്ചു ജോഷിയുടെ വീട്ടിലേക്കുള്ള വഴിയിലിട്ടാണ് വെട്ടിയതെന്നാണ് വിവരം . കയ്യിലും കാലിലുമൊക്കെ ഗുരുതരമായി വെട്ടേറ്റ ജോഷിയെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പോലീസ് പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!