ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവമ്പാറയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ ഇറങ്ങി ഓടി. ഇന്ന് ഉച്ചയ്ക്ക് 2അര മണിയോടെയാണ് അപകടം.
ആറ്റിങ്ങലിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കടയ്ക്കൽ സ്വദേശി ഷാരോണും കുടുംബവും സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും അതേ ദിശയിൽ വന്ന ഓട്ടോ ഇടത് വശം ചേർന്ന് ഓവർടേക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അപകടം. അപകടത്തിൽ ഓട്ടോ മറിഞ്ഞു. ഉടൻ ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ ഇറങ്ങി ഓടി. എന്നാൽ ഇയാൾ ആരെന്ന് ആർക്കും അറിയില്ലെന്നും നാട്ടുകാർ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിൽ ഓട്ടോയിൽ നിന്ന് റോഡിൽ വീണ പെട്രോൾ ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി കഴുകി വൃത്തിയാക്കി. ഗതാഗത കുരുക്കിൽ വലയുന്ന പൂവമ്പാറ ഭാഗത്ത് അപകടത്തെ തുടർന്ന് ഗതാഗത തടസ്സം സൃഷ്ടിക്കാതെ സ്ഥലത്തെത്തിയ ആറ്റിങ്ങൽ എസ്. ഐ ശ്യാം ഗതാഗതം നിയന്ത്രിച്ചു.