ശക്തമായ കാറ്റിൽ കീഴാറ്റിങ്ങൽ സുബ്രഹ്മണ്യൻ ക്ഷേത്രത്തിന് സമീപം മരം കടപുഴകി വീണു

eiVQHIV80892

 

കീഴാറ്റിങ്ങൽ :ശക്തമായ കാറ്റിൽ കീഴാറ്റിങ്ങൾ സുബ്രഹ്മണ്യൻ ക്ഷേത്രത്തിന് സമീപം മരം കടപുഴകി വീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കീഴാറ്റിങ്ങൽ സുബ്രഹ്മണ്യൻ ക്ഷേത്രത്തിന് സമീപം നിന്ന മരമാണ് 11 കെവി ലൈനിനും റോഡിനും കുറുകേ വീണത്. ആ സമയം ആളുകൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയത്തിലെ എ. എസ്. റ്റി. ഒ മനോഹരൻ പിള്ളയുടെ നേതൃത്തിൽ ഗ്രേഡ് എ. എസ്. റ്റി. ഒ ശശികുമാറും സേനാംഗങ്ങൾ ആയ രജീഷ്, വിനീത് ,ദിനേശ് ,ഷമീം എന്നിവർ ചേർന്നാണ് മരം മുറിച്ച് മാറ്റിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!