നെല്ലനാട് : വെഞ്ഞാറമൂട്ടിൽ കോഴിക്കൂട്ടിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. വെഞ്ഞാറമൂട് നെല്ലനാട് മണ്ണടി കടവിൽ ഗോപിനാഥൻ നായരുടെ വീട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് കോഴിക്കൂട്ടിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടിയത്. പുലർച്ചെ 4 മണിക്ക് വീട്ടുകാർ ശബ്ദം കേട്ട് നോക്കുമ്പോഴാണ് കോഴിക്കൂട്ടിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് പാലോട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതുപ്രകാരം രാവിലെ ഒമ്പതുമണിയോടെ വിതുര സ്വദേശിയായ സനൽ എത്തി പാമ്പിനെ പിടികൂടിയത്