പൂത്തുറ മുതൽ താഴംപള്ളി വരെ കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങളും അഞ്ചുതെങ്ങ് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളും അഡ്വ. അടൂർ പ്രകാശ് എം. പി സന്ദർശിച്ചു.
കോവിഡും കടൽക്ഷോഭവും കാരണം തീരദേശത്തെ ജനങ്ങൾ ശാരീരികവും മാനസികവുമായി അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കാൻ ആവാത്തതാണ്. പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തിര സഹായം നൽകാൻ ക്രമീകരണം ചെയ്യുകയും കൂടുതൽ സഹായത്തിനായി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.