ആറ്റിങ്ങൽ : വ്യാജ ചാരായവുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴാറ്റിങ്ങൽ വില്ലേജിൽ മുള്ളിയൻ കാവിന് സമീപം വയലിൽ വീട്ടിൽ സജീവിന്റെ മകൻ പ്രിജു (31), വക്കം വില്ലേജിൽ ഗവൺമെൻറ് ആശുപത്രിക്ക് സമീപം പ്രമോദ് നിവാസിൽ ശശിധരന്റെ മകൻ പ്രശാന്ത് (30) എന്നിവരെയാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ്റിങ്ങൽ ഗേൾസ് സ്കൂളിന് സമീപം കോവിഡ്-19 ഡ്യൂട്ടിയുമായി ബന്ധപ്പെട്ട വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘമാണ് സ്കൂട്ടറിൽ കടത്തിയ വ്യാജ ചാരായവുമായി ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചു വന്ന സ്കൂട്ടർ പരിശോധിച്ചതിൽ നിന്നും ഉദ്ദേശം 3 ലിറ്ററിൽ പരം വ്യാജ ചാരായം പിടികൂടി.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വാഹന പരിശോധന നടത്തി കൊണ്ടിരുന്ന ആറ്റിങ്ങൽ ഐ.എസ്.എച്ച്ഒ ടി രാജേഷ് കുമാർ, എസ്ഐമാരായ ജിബി,ജ്യോതിഷ്, വിനോദ് കുമാർ, എ.എസ്.ഐ ജയൻ സിപിഒ അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു