പള്ളിക്കൽ : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട പള്ളിക്കലിൽ ബിജെപി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ പര്യടന വാഹനം തടഞ്ഞെന്ന പരാതിയിൽ സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പള്ളിയ്ക്കൽ പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പള്ളിയ്ക്കലിൽ വച്ച് ശോഭാ സുരേന്ദ്രന്റെ പര്യടന വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞ് നിർത്തി ശോഭാ സുരേന്ദ്രനെ അസഭ്യം വിളിച്ചെന്ന് കാട്ടി ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിയിൽ പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ ശോഭാസുരേന്ദ്രനും ബിജെപി നേതാക്കളും ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ ധർണ നടത്തിയിരുന്നു. പ്രതികൾക്കെതിരെ കേസെടുക്കുമെന്ന ഡിവൈഎസ്പി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.