ചിറയിൻകീഴിലും കവലയൂരിലും വർക്കലയിലും മോഷണം നടന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.
വർക്കല പുത്തൻ ചന്തയിൽ പ്രവർത്തിക്കുന്ന ഹോട്ട് സ്പോട്ട് മൊബൈൽസ്, ചിറയിൻകീഴ് പണ്ടകശാലയിൽ പ്രവർത്തിക്കുന്ന മൊബൈൽ ടച്ച്, കവലയൂരിലുള്ള മെൻസ് വെയർ എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഒരേ സംഘം തന്നെയാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ചിറയിൻകീഴിലെ മൈബൈൽ ഷോപ്പിൽ നിന്നും ലാപ്ടോപ്പ് ഉൾപ്പെടെ മൂന്നര ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായെന്ന് ഉടമ പറയുന്നു. വർക്കലയിൽ നിന്നും ഏകദേശം 60000 രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. രണ്ട് സ്ഥാപനങ്ങളിലും സർവീസ് ചെയ്യൻ വെച്ചിരുന്ന ഫോണുകളും നഷ്ടപെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ തടിയിൽ ഉള്ള ഡോറിന് ഉള്ളിൽ ഗ്ലാസ് ഡോർ ഉള്ളത് ചുറ്റികയോ അതുപോലുള്ള എന്തെങ്കിലും ആയുധം കൊണ്ട് ഇടിച്ചു പൊളിച്ചു ആകാം മോഷണം നടത്തിയത് എന്ന് കരുതുന്നു. അതെ സമയം കവലയൂരിലെ തുണിക്കടയിൽ നിന്നും മോഷണം നടന്നതിൽ ഉടമയ്ക്ക് 50000 രൂപയുടെ നഷ്ടം ഉണ്ടായെന്നു പറയുന്നു. കടയുടെ ചില്ല് തകർത്താണ് അകത്തു കടന്നത്.
നഗരൂരിൽ നിന്നും മാരുതി കാർ മോഷ്ടിച്ച ശേഷം ആ കാറിൽ കറങ്ങിയാണ് മോഷണം നടത്തിയതെന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വിവരം ലഭിക്കുന്നത്. KL 01 T 1090 എന്ന വാഹനമാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.ഈ കാർ കാട്ടാക്കട ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്നാണ് പോലീസിൽ നിന്നും ലഭ്യമാകുന്ന വിവരം. പ്രതികൾ പോലീസിന്റെ പിടിയിലായെന്ന് സൂചനയുണ്ട്. മോഷണം നടന്ന സ്ഥലങ്ങളിൽ ഡോഗ് സ്ക്വാഡും, ഫിംഗർ പ്രിന്റ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.