Search
Close this search box.

സ്‌മൈൽ കിളിമാനൂരിന്റെ നേതൃത്വത്തിൽ പൾസ് -ഓക്സി മീറ്ററുകൾ നൽകി

eiH2U693757

 

ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണന്റെ യുവജന കൂട്ടായ്മയായ സ്‌മൈൽ കിളിമാനൂരിന്റെ നേതൃത്വത്തിൽ കിളിമാനൂർ ജില്ലാ ഡിവിഷന് കീഴിലുള്ള 63 വാർഡുകളിലേക്കുള്ള പൾസ് -ഓക്സി മീറ്ററുകളുടെ വിതരണമായ കരുതലാകാം, നാടിനുവേണ്ടി പദ്ധതിയുടെ ഉദ്ഘാടനം പഴയക്കുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന് കൈമാറി കൊണ്ട് പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൻ ഉദ്ഘാടനം ചെയ്തു. സ്വയം നിരീക്ഷണത്തിൽ ആയതിനാൽ ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണന് പങ്കെടുക്കാൻ സാധിച്ചില്ല. സ്‌മൈൽ കിളിമാനൂർ കോഡിനേറ്റർ ആദേഷ് സുധർമ്മൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ അജീഷ്, സിബി അംഗങ്ങളായ ചെറുനാരകംകോട് ജോണി, ശ്യാംനാഥ്,ഹരീഷ്,ശ്രീലത ടീച്ചർ, ഷീബ സുബൈർ, അജ്മൽ, രതി പ്രസാദ് സ്‌മൈൽ ഭാരവാഹികളായ അഹദ്. എ. എൻ, അനസ്, ഹേമന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!