Search
Close this search box.

ആറ്റിങ്ങൽ മൂന്നുമുക്കിനടുത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ തീപിടിച്ചു നശിച്ചു

ei5ZIW561225

 

ആറ്റിങ്ങൽ :ആറ്റിങ്ങൽ മൂന്നുമുക്കിനടുത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ തീപിടിച്ചു നശിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് മാമം ഭാഗത്തേക്ക്‌ പോയ സ്കൂട്ടർ വലത് വശത്തേക്ക് തിരിയുന്നതിനായി റോഡിന് മധ്യത്തിൽ നിർത്തിയപ്പോൾ പിന്നിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരി റോഡിലേക്ക് വീഴുകയും , സ്കൂട്ടറിന് തീ പിടിക്കുകയുമായിരുന്നു. യുവതി തെറിച്ചു വീണതിനാൽ തീ പൊള്ളലേൽക്കാതെ രക്ഷപെട്ടു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത് . സ്കൂട്ടർ യാത്രക്കാരിയായിരുന്ന യുവതിയെ നിസാര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!