കഠിനംകുളം : ചാരായവും വാറ്റ് ഉപകരണങ്ങളുമായി 2 യുവാക്കൾ പോലീസ് പിടിയിൽ. പെരുമാതുറ കുഴിവിളാകം വീട്ടിൽ റീജു, പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ നൗഫൽ എന്നിവരെയാണ് കഠിനംകുളം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ചാന്നാങ്കര അണക്കപ്പിള ബിസ്മി ഐസ് പ്ലന്റിന് സമീപത്തെ നൗഫലിന്റെ വാടക വീട്ടിൽ നിന്നും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
കഠിനംകുളം എസ്.എച്ച്. ഒ ബിൻസ് ജോസഫ്,എസ്.ഐ കൃഷ്ണപ്രസാദ്, ഗ്രേഡ് എസ്.ഐ ഷാജി, ഫയാസ് , എ.എസ്.ഐ രാജു, സി.പി.ഒ സജി,എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.