കടയ്ക്കാവൂർ : കടയ്ക്കാവൂർ പെരുംകുളത്ത് തെങ്ങ് ഇലക്ട്രിക് പോസ്റ്റിൽ വീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ കൂടിയാണ് അബ്ദുൽ റഷീദ് എന്നയാളുടെ പുരയിടത്തിലെ തെങ്ങ് 11 കെവി ലൈനിൻ്റെ മുകളിൽ വീണു വൈദ്യുതി തടസ്സവും ഗതാഗത സ്തംഭനവും ഉണ്ടായത്.
ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) എസ്‌ഡി സജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ടീം മരം മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ജീവനക്കാരായ
മനു വി നായർ,നിതിൻ,രാജഗോപാൽ,നിഖിൽ എന്നിവർ പങ്കെടുത്തു