മുരുക്കുംപുഴ കോഴിമട അഭിലാഷ് ഭവനിൽ ഭുവനചന്ദ്രന്റെ വീടിനു മുകളിലേയ്ക്ക് റെയിൽവേ വളപ്പിൽ നിന്ന അക്കേഷ്യയും തെങ്ങും പുഴുതു വീണു. ജലസംഭരണിയും വീടിന്റെ മുൻഭാഗവും തകർന്നു. ആറ്റിങ്ങലിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ(ഗ്രേഡ്) എസ്. ടി. സജിത് ലാലിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന രക്ഷാ സേന മരങ്ങൾ മുറിച്ചു മാറ്റുകയും അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്തു.
ജീവനക്കാരായ മനു .വി. നായർ, വിദ്യാരാജ് വി. എസ്, രാജഗോപാൽ ജി.കെ, നിഖിൽ എ. എൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.