Search
Close this search box.

കായിക്കരയിൽ നിന്ന് 50 ലിറ്റർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു.

IMG-20210526-WA0085

 

കായിക്കര ഇടക്കുടിയിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോട എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സുബിൻ ഗബ്രിയേൽ എന്നയാളെ പോലീസ്  അറസ്റ്റുചെയ്തു. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.അജിദാസിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് എക്സൈസ് സംഘം അഞ്ചുതെങ്ങ്, കായിക്കര, ഒന്നാംപാലം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് കോട  കണ്ടെത്തിയത്.

വ്യാജവാറ്റ് നടത്തുന്നവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9400069407, 0470-2622386, 9400069423 എന്നീ നമ്പരുകളിൽ വിവരമറിയിക്കണമെന്ന് ആറ്റിങ്ങൽ സി.ഐ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!