Search
Close this search box.

വർക്കല റെയിൽവേ സ്റ്റേഷൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണശ്രമം

eiTNM5A6892

 

വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം പുലർച്ചെ 2 മണിയോടെയായിരുന്നു മോഷണശ്രമം. ബർമുഡയും ടീഷർട്ടും ധരിച്ചയാളാണ് ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയതെന്ന് ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. തോളിൽ ഒരു ബാഗും ഉണ്ടായിരുന്നു.

ക്ഷേത്രത്തിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി ഇളക്കിയെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാൽ മോഷ്ടാവ് ക്ഷേത്രത്തിന്റെ ഓഫീസായി ഉപയോഗിക്കുന്ന സ്ഥലത്തെത്തി മേശ വലിച്ചു തുറക്കാൻ ശ്രമിച്ചു. എന്നാൽ അതും നടക്കാതെ വന്നതോടെ ഇയാൾ ക്ഷേത്രത്തിന്റെ തിടപ്പള്ളിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. തിടപ്പള്ളിയിൽ ഉരുളി, വിളക്കുകൾ, പാത്രങ്ങൾ, കംപ്യൂട്ടർ തുടങ്ങി നിരവധി സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അതൊന്നും കൈക്കലാക്കിയിട്ടില്ല. വർക്കല പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!