ചിറയിൻകീഴ് മുടപുരത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അരയതുരുത്തി സ്വദേശി അജിത് (31) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
മുടപുരം തെങ്ങുവിളയിൽ വയലിന് സമീപമാണ് ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.
തലയിലും കാലിലും വെട്ടേറ്റ രീതിയിൽ മുറിവുകളുണ്ട്. ചിറയിൻകീഴ് പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.