ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകളുടെ കൺട്രോൾ യൂണിറ്റ് തകർത്ത നിലയിൽ എൽ.എം. എസ്സിന് സമീപം സി. എസ്. ഐ സ്കൂൾ ജംഗഷനിൽ സ്ഥാപിച്ചിരുന്ന കൺട്രോൾ യൂണിറ്റാണ് സാമൂഹ്യ വിരുദ്ധർ തകർത്തത്. ബോക്സിനുള്ളിലെ ടൈമറും ഫ്യുസും മറ്റും തകർന്നു. മാമം പാലം മുതൽ കൊച്ച് വിള മുക്ക് വരെ തെരുവ് വിളക്കുകളും അവയുടെ കൺട്രോൾ യൂണിറ്റും ദേശീയ പാതയ്ക്കരുകിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് ഇത്തരത്തിൽതെരുവ് വിളക്കുകൾ നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സംവിധാനമാണ് ഇതോടെ ഉപയോഗശൂന്യമായത്. നഗരസഭാ പോലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്