കൊല്ലമ്പുഴ : കൊല്ലമ്പുഴ പാലത്തിനു സമീപം അപകടങ്ങൾ നിത്യസംഭവമാകുന്നു. ആറ്റിങ്ങലിൽ നിന്ന് മണനാക്കിലേക്ക് വളരെ എളുപ്പത്തിൽ പോകാൻ കഴിയുന്ന റോഡാണിത്. നല്ല രീതിയിൽ പണിപൂർത്തിയാക്കിയ റോഡിൽ അമിതവേഗതയിൽ എത്തുന്ന വാഹനങ്ങലാണ് അപകടത്തിലിൽപെടുന്നത്. കൊല്ലമ്പുഴ മേൽപ്പാലത്തിനു സമീപമാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. സുഗമമായ റോഡിലൂടെ വളരെ വേഗതയിൽ വരുന്ന വാഹനങ്ങൾ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കാണുന്നത്. മാത്രമല്ല ഇരുചക്ര വാഹനങ്ങൾ ഇതുവഴി അമിത വേഗതയിലാണ് പായുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസവും ഇവിടെ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റിരുന്നു. ദിനവും ചെറുതും വലുതുമായ ഒരുപാട് അപകടങ്ങൾ ആണ് ഇവിടെ നടക്കുന്നത്. അമിതവേഗതയും അശ്രദ്ധയും അപകടത്തിനു കാരണമാകുന്നു. ഈ നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ ഹമ്പുകൾ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടിയന്തരമായി അപകട മേഖലകളിൽ ഹമ്പുകൾ സ്ഥാപിച്ച് അപകടങ്ങൾ നിയന്ത്രിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.