സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വ്യാജമദ്യ ത്തിന്റെ ഉല്‍പ്പാദനവും വിപണനവും തടഞ്ഞ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ഓപ്പറേഷന് ലോക്ക് ഡൌണ്‍ എന്ന പേരില്‍ എക്സൈസ് പരിശോധനകള്‍ കര്‍ശനമാക്കി. മടത്തറ, കൊല്ലായില്‍, തട്ടുപാലം ഭാഗങ്ങളില്‍ വാമനപുരം എക്സൈസ് സംഘം നടത്തിയ വ്യാപകമായ റെയ്ഡില്‍ 40 ലിറ്റര്‍ ചാരായം, ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 1220 ലിറ്റര്‍ കോട, ഉദ്ദേശം അന്‍പതിനായിരം രൂപ വിലമതിക്കുന്ന വാറ്റുപകരണങ്ങള്‍, 35,000 രൂപ എന്നിവ പിടിച്ചെടുത്തു. ചാരായം കടത്താന്‍ ഉപയോഗിച്ച മാരുതി ഡിസയര്‍ കാറും പിടിച്ചെടുത്തു. കൊച്ചാലുംമൂട് സ്വദേശിയായ ഇര്‍ഷാദ് എന്നയാള്‍ മടത്തറ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ചാരായം വാറ്റി, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വില്‍പ്പന നടത്തുന്നുവെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.മോഹന്‍കുമാറിന് ലഭിച്ച രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം നടത്തിയ നിരീക്ഷണത്തിന്റെയും തുടര്‍ന്നുള്ള പരിശോധനകളുടെയും ഫലമായാണ് കേസ് കണ്ടെത്തിയത്. മടത്തറ തട്ടുപാലത്ത് ജെ.സി.ബി ജീവനക്കാര്‍ക്ക് താമസിക്കാനെന്ന പേരില്‍ വീട് വാടകയ്ക്കെടുത്താണ് പ്രതി ഇര്‍ഷാദ് വന്‍തോതില്‍ ചാരായവാറ്റ് നടത്തിവന്നിരുന്നത്. ഗ്യാസ് അടുപ്പ് ഉപയോഗിച്ചാണ് പ്രതി ചാരായവാറ്റ് നടത്തിവന്നിരുന്നത്. സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വന്‍ലാഭം മുന്നില്‍ക്കണ്ട് നടത്തി വന്നിരുന്ന ചാരായവാറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. നിരവധി ക്രിമിനല്‍, അബ്കാരി, വനംകുറ്റകൃത്യങ്ങളില് പ്രതിയാണ് പാങ്ങോട് കൊച്ചാലുംമൂട് തോട്ടുംപുറത്ത് വീട്ടില്‍ നൂഹുകണ്ണ് മകന് ഇര്‍ഷാദ്.
. ചാരായം കടത്താന്‍ ഉപയോഗിച്ച കാറില്‍ നിന്നും 1,61,500 രൂപയുടെ കള്ളനോട്ടും എക്സൈസ് സംഘം കണ്ടെടുത്തു. ചാരായംകടത്താന് ഉപയോഗിച്ച കാറിന്റെ ഗിയര്‍ ലിവറി ന്റെ മുന്‍വശത്തുള്ള രഹസ്യഅറയിലാണ് 500 രൂപയുടെ 323 വ്യാജഇന്ത്യന്കറന്സി നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കണ്ടെടുത്ത കള്ളനോട്ടുകള്‍ തുടര്‍നടപടികള്‍ക്കായി പാലോട് പോലീസിന് കൈമാറും. എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ട ഇര്‍ഷാദിനെ കണ്ടെത്താ നുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. വ്യാജമാദ്യമാഫിയയില് ഉള്‍പ്പെട്ട കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചു.
കഴിഞ്ഞ ലോക്ക് ഡൌണ്‍ കാലത്ത് 15 ലിറ്റര്‍ ചാരായം, 1050 ലിറ്റര്‍ കോട, ഒന്നര ലക്ഷത്തോളം രൂപയുടെ വാറ്റുപകരണങ്ങള്‍ എന്നിവ ഉള്‍പ്പെട്ട കേസില്‍ ഇര്‍ഷാദ് വാമനപുരം എക്സൈസ് റെയ്ഞ്ചില്‍ സംഘത്തിന്റെ പിടിയിലായിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോ ധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ്കുമാര്‍, ഷാജി, പി.ഡി.പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജീവ്കുമാര്‍, അനിരുദ്ധന്, അന്‍സര്‍, വിഷ്ണു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ മഞ്ജുഷ എന്നിവര്‍ പങ്കെടുത്തു.
 
								 
															 
								 
								 
															 
															 
				

