ആറ്റിങ്ങൽ: ആറ്റിങ്ങൽ ആലംകോടിന് സമീപം മന്ത്രിയുടെ വാഹനം അപകടത്തിൽപെട്ടു. ഇന്ന് വൈകുന്നേരം 7:15ഓടെ കൊച്ചുവിള മുക്കിൽ പെട്രോൾ പമ്പിനു മുന്നിലാണ്പ സംഭവം. പട്ടിക ജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മന്ത്രിയുടെ വാഹനത്തിന് പുറകിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റൊരു വാഹനമെത്തി മന്ത്രിയെ കൊണ്ട് പോയി.