ആറ്റിങ്ങൽ കച്ചേരി നടയിൽ പഴയ മാവേലി സ്റ്റോറിന് സമീപത്തെ കെട്ടിടം ഇടിഞ്ഞു വീണു.ആറ്റിങ്ങൽ സ്വദേശി വിജയലക്ഷ്മിയുടെ തുണികട പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഇന്ന് വൈകുന്നേരമാണ് സംഭവം.കെട്ടിടത്തിന്റെ കാലപഴക്കമാണ് കെട്ടിടം ഇടിഞ്ഞു വീഴാൻ കാരണം.ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ പഴയ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.