പൊതുസ്ഥലത്ത് പുകവലിച്ചതിന് പെറ്റി അടിച്ചപ്പോൾ നൽകിയത് കള്ളനോട്ട്, ഒടുവിൽ അറസ്റ്റിലായി

eiC1K3D57919

 

വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറും സംഘവും ഇന്ന് നടത്തിയ റെയ്ഡിൽ കതിരുവിള ജംഗ്ഷന് സമീപം പൊതുസ്ഥലത്ത് പുകവലിച്ചതിന് വാമനപുരം വലിയ കണിച്ചോട് വടക്കുംകര പുത്തൻവീട്ടിൽ നൂഹ്കണ്ണിന്റെ മകൻ ജലീലിനെതിരെ കോട്പ നിയമപ്രകാരം കേസെടുക്കുകയും പെറ്റി ഇനത്തിൽ ഇയാൾ കൈമാറിയ 200 രൂപയുടെ നോട്ട് പരിശോധിച്ചതിൽ കള്ളനോട്ട് ആണെന്ന സംശയത്തിൽ ജലീലിനെ കസ്റ്റഡിയിലെടുത്ത് വാമനപുരം എക്സൈസ് ഓഫീസിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് നോട്ട് ബാങ്കിൽ കൊടുത്ത് പരിശോധിച്ചതിൽ കള്ളനോട്ടാണെന്ന് ഉറപ്പുവരുത്തിയതിനെത്തുടർന്ന് തുടർനടപടിക്കായി ജലീലിനെ പോലീസിന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!