വർക്കല : കലാശക്കൊട്ടിനായി വർക്കല മൈതാനത്ത് മൂന്നു സംഘടനകളുടെ പ്രവർത്തകരും എത്തി ചേർന്നിരുന്നു . എന്നാൽ അഞ്ചു മണിയോട് കൂടി ബി.ജെ.പി – എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ആയി. ഒടുവിൽ കല്ലേറിലും ലാത്തി ചാർജിലും അവസാനിക്കുകയായിരുന്നു . ബി.ജെ.പിയുടെ അഞ്ചു വാഹനങ്ങൾ എറിഞ്ഞു തകർത്തു . എട്ടോളം ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക് പറ്റി. അതിൽ പ്രമുഖ നേതാക്കളായ ഹരിലാൽ , അഖില എന്നിവർ ഉൾപ്പെടുന്നു .അതിനിടയിൽ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം ആയി . മനപ്പൂർവം എൽ ഡി എഫ് പ്രവർത്തകർ പ്രകോപനം ഉണ്ടാക്കുകയും കല്ലെറിയുകയും ആയിരുന്നെന്നും പോലീസ് ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെന്നും ബി.ജെ.പി ആരോപിക്കുന്നു.പരിക്ക് പറ്റിയ പ്രവർത്തകരെ വർക്കല താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി .