നെടുമങ്ങാട്: മൊബൈൽ ഫോണിൽ ചിത്രം എടുക്കാൻ ശ്രമിച്ചത് ചോദ്യംചെയ്ത പെൺകുട്ടിക്ക് 68 കാരന്റെ മർദനം. കഴിഞ്ഞ ദിവസം വൈകീട്ട് നെടുമങ്ങാട് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറി. ആനാട് ചന്ദ്രമംഗലം മല്ലികവിളാകത്ത് എൻ.ശ്രീധരനെ (68) യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവറായ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. എം.ബി.എ.ക്ക് പഠിക്കുന്ന പെൺകുട്ടി വൈകുന്നേരം വീട്ടിലേക്ക് പോകാൻ ബസ് സ്റ്റേഷനിൽ ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു ഇയാൾ പടമെടുക്കാൻ ശ്രമിച്ചത്. ഇതുകണ്ട പെൺകുട്ടി തടഞ്ഞ് ചോദ്യം ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്