വിളപ്പിൽശാല: വിളപ്പിൽശാലയിൽ റബർ മൊത്ത വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് റബർ ഷീറ്റും പണവും കവർന്നു. വിളപ്പിൽശാല ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള റബർ മൊത്ത വ്യാപാര സ്ഥാപനം കുത്തിത്തുറന്നാണ് 250 കിലോഗ്രം റബർ ഷീറ്റുകളും 2,500 രൂപയും കവർന്നത്. രാവിലെ കടയുടമ എത്തിയപ്പോൾ ഷട്ടർ പകുതി ഉയർത്തിയ നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിയുന്നത്. കടയുടെ പിറകുവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. വിളപ്പിൽശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.