Search
Close this search box.

കിണറ്റിൽ വീണ യുവതിയെ കല്ലമ്പലം പോലീസിലെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി

ei18NJQ80987

 

കല്ലമ്പലം : കിണറ്റിൽ വീണ യുവതിയെ കല്ലമ്പലം പോലീസിലെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. പാവല്ല ഉഷ ഭവനിൽ ആര്യ(29)യാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. വിവരം അറിഞ്ഞ രാത്രികാല പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കല്ലമ്പലം പൊലീസ് സ്റ്റേഷൻനിലെ എ.എസ്.ഐ ഷാജി , സിപിഒ ലുക്ക്മാൻ, എസ്എപി സിപിഒ ആദർശ് എന്നിവർ സംഭവസ്ഥലത്ത് എത്തുകയും 20 അടി താഴ്ചയുള്ള കിണറ്റിൽ വെള്ളത്തിൽ തല മാത്രം പുറത്ത് കാണത്തക്കവിധം മുങ്ങിത്താഴ ആര്യയുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി പ്രവർത്തനം നടത്തുകയും ചെയ്തു. യുവതി കിണറ്റിൽ വീണ കാര്യം ഫയർഫോഴ്സിനെ അറിയിച്ചെങ്കിലും ഫയർഫോഴ്സ് എത്തുന്നതിനു മുൻപ് പോലീസുദ്യോഗസ്ഥർ കിണറ്റിലിറങ്ങി ആര്യയെ പുറത്തെത്തിച്ച് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!