സമൂഹത്തെ ബാധിക്കുന്ന സാമൂഹിക വിപത്തുകൾക്കെതിരെ
യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ
തുടർച്ചയായി പരിശ്രമം വേണമെന്ന് കവി രാധാകൃഷ്ണൻകുന്നുംപുറം അഭിപ്രായപ്പെട്ടു. നിലാവ് സാംസ്ക്കാരിക കൂട്ടായ്മയുടെ
“അകം, പുറം ”സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുട്ടികളിൽ കൂട്ടായ്മ നഷ്ടമാക്കുന്ന ജീവിത ശൈലി സ്വാർത്ഥതവളരാനിടയാക്കി. ലോകം ഒരു വിരൽ തുമ്പിലുണ്ടെന്ന ചിന്തകളിൽ നിന്ന് യുവജനങ്ങളടക്കം ഏകാകികളായി മാറി. സമൂഹത്തിൽ വളർന്ന അരാഷ്ട്രീയ ചിന്തയുവജനപ്രസ്ഥാനങ്ങളിൽ നിന്ന് യുവാക്കളെ വഴി മാറി നടക്കാൻ പ്രേരിപ്പിച്ചു.അതുവഴി അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ ശക്തമായ ആശയങ്ങളും നിലപാടുകളും പ്രാവർത്തികമാക്കാൻ
കേരളത്തെ നാണക്കേടിലേക്ക് വലിച്ചിഴക്കുന്ന സംഭവങ്ങൾ കേരളത്തിൽ തുടർ കഥയാകുന്ന സാഹചര്യത്തിൽ യുവജനപ്രസ്ഥാനങ്ങൾക്ക് തുടർച്ചയായ ബോധവൽക്കരണ പരിപാടികൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അനിൽകെ.പി.
അധ്യക്ഷനായി.രോഗകാലത്തെ തുടർന്ന് പൊതുപരിപാടികൾ നഷ്ടമായ സാഹചര്യത്തിലാണ് നിലാവ് സോഷ്യൽ മീഡിയ കൂട്ടായ്മ തുടർച്ചയായ പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്.
ഒരു വർഷക്കാലമായി അകം, പുറം എന്ന സംവാദ പരിപാടിയിൽ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ, ആരോഗ്യ, പത്രപ്രവർത്തക രംഗത്തെ പ്രമുഖർ ആശയസംവാദം നടത്തി വരികയാണ്.