Search
Close this search box.

യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

eiASCA569172

 

നെടുമങ്ങാട്: ഒരു ഓൺലൈൻ സൈറ്റിൽ റജിസ്റ്റർ ചെയ്തിരുന്ന യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പേട്ട പാൽക്കുളങ്ങര മാനവ നഗർ (ടിസി-36/348, എച്ച് നമ്പർ–143) താരാ നിവാസിൽ സി. രഞ്ജിത് ചന്ദ്രൻ (39) അറസ്റ്റിൽ. സൈറ്റിൽ ജോലിക്കായി റജിസ്റ്റർ ചെയ്തിരുന്ന കരകുളം സ്വദേശിനിയോട് താൻ ഹൈക്കോടതി അഭിഭാഷകൻ ആണെന്നും അംബുജ ഹോംസ് ആൻഡ് കൺസ്ട്രക്‌ഷൻസ് കമ്പനി മാനേജരായ ഹരിലാൽ ആണെന്നും രഞ്ജിത് പറഞ്ഞ് വിശ്വസിപ്പിച്ചതായി പൊലീസ് പറഞ്ഞു. ശേഷം കമ്പനി മാനേജരുടെ പിഎ ആയി ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയുടെ താമസസ്ഥലം മനസ്സിലാക്കി.

കഴിഞ്ഞ 11 ന് ഉച്ചയ്ക്ക് 2.30 ഓടെ ഭർത്താവ് ഇല്ലാത്ത സമയം വീട്ടിൽ എത്തി രഞ്ജിത് ചന്ദ്രൻ യുവതിയെ പീഡിപ്പിക്കുകയും യുവതിയുടെ നഗ്ന ചിത്രം ഫോണിൽ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് ഭർത്താവിനോട് ഇൗ വിവരം പറഞ്ഞാൽ കൊല്ലുമെന്നും ചിത്രം ഭർത്താവിനെ കാണിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.   നെടുമങ്ങാട് ഇൻസ്പെക്ടർ പി.എസ്.വിനോദ്, എസ്‌ഐമാരായ ശ്രീജിത്, ധന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!