Search
Close this search box.

മാറനല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ

eiLC4YL40701

 

മാറനല്ലൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ കൈമാറുകയും ചെയ്ത സംഭവത്തിൽ പ്രതികളെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒമ്പത് പ്രതികളാണുള്ളത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. പ്രായപൂർത്തിയാകാത്ത ആളെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.ഒരാളെ കിട്ടാനുണ്ട്.ലാലു, ചിക്കു മോനിഷ് അനന്തു,വിഷ്ണു, അമൽ, ജിബിൻ എന്നിവരാണ് അറസ്റ്റിലായത്.

സ്കൂൾ വിദ്യാർത്ഥിനിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽഫോണില്ലെന്ന് എംഎൽഎയോട് പരാതി പറയുകയും തുടർന്ന് ക്ലാസ് ടീച്ചർ മൊബൈൽ ഫോൺ ഇല്ലാത്തതിനെക്കുറിച്ച് അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് ഉണ്ടായിരുന്ന ഫോൺ വീട്ടുകാർ തല്ലിപ്പൊട്ടിച്ചതാണെന്ന് മനസ്സിലാക്കിയത്. യുവാക്കൾ പെൺകുട്ടിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു പെൺകുട്ടിയെ ശല്യപ്പെടുത്തുന്നതായി കണ്ട വീട്ടുകാരാണ് ഫോൺ തല്ലിപ്പൊട്ടിച്ചത്. തുടർന്ന് ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും പെൺകുട്ടിയെ ചൈൽഡ് ഹോമിൽ ആക്കുകയും കൗൺസിലിംഗ് നടത്തി കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പിയുടെ നിർദേശപ്രകാരം വനിതാ സിഐ പെൺകുട്ടിയുടെ മൊഴി എടുക്കുകയും കാട്ടാക്കട ഡിവൈഎസ്പി ഷാജിയുടെ മേൽനോട്ടത്തിൽ ഷാഡോ ടീമംഗങ്ങളുടെ സഹായത്തോടെ കേസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ മാറനല്ലൂർ സി.ഐ വി.ആർ ജഗദീഷ് എസ്.ഐമാരായ നൗഷാദ്,പ്രമോദ്, എ.എസ്.ഐമാരായ അശോകൻ സുനിൽ കുമാർ, സി.പി.ഒ ആശിഷ്,ഷാഡോ അംഗങ്ങളായ എ.എസ്.ഐ സുനിൽ ലാൽ, എസ് സി പിഒമാരായ സതി കുമാർ, നെവിൽ, ദിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!