Search
Close this search box.

പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി

ei7NY6B18386

 

പോത്തൻകോട് :തണ്ണീർ തടങ്ങൾ നികത്തി നടത്തുന്ന അനധികൃത നിർമാണം തടഞ്ഞതിന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ അനിൽകുമാറിനെ ഓഫിസിലെത്തി ആറംഗ സംഘം ഭീഷണിപ്പെടുത്തിയെന്നു പരാതി. പോത്തൻകോട് പ‍ഞ്ചായത്തിലെ മേലെവിള വാർഡിൽ മണമേൽ ക്ഷേത്രത്തിനു സമീപം തണ്ണീർ തടങ്ങൾ നികത്തുന്നതായി പരാതി വന്നിരുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥലത്തെത്തി പരിശോധിക്കുകയും ചാലുകളിലുള്ള നിർമാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും കെട്ടിയുയർത്തിയ മതിൽ പൊളിക്കുകയും ചെയ്തു. ഇക്കാര്യം വില്ലേജ് ഓഫിസറെയും കൃഷി ഓഫിസറെയും അറിയിക്കുകയും ചെയ്തിരുന്നത്രെ. എന്നാൽ ഇന്നലെ വൈകുന്നേരം ഒരു സംഘം പഞ്ചായത്ത് ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തിയെന്നുമാണ് പ്രസിഡന്റിന്റെ പരാതി. പഞ്ചായത്ത് പ്രസിഡന്റ് ഇതു സംബന്ധിച്ച് പോത്തൻകോട് പൊലീസിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!