നെടുമങ്ങാട്: നെടുമങ്ങാട്, വിതുര പോലിസ് സ്റ്റേഷനുകളിലായി 2 ദിവസത്തിനിടെ 3 സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പനവൂർ, ഇരഞ്ചിയം, ഉണ്ടപ്പാറ തൊഴുകുമ്മേൽ കിഴക്കും കര പുത്തൻ വീട്ടിൽ ബിജു (26) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിയി പനയമുട്ടം, തൊളിക്കോട്, തുടങ്ങിയ സ്ഥലങ്ങളിലായി സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളയുകയും മാല പൊട്ടിക്കുന്നതിനിടെ സ്ത്രീകൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡാൻസഫ് ടീം അന്വേഷണം നടത്തിവരവെ ഇന്നലെ 4 മണിയോട് കൂടി ആട്ടുകാലിന് സമീപം ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു പോയതറിഞ്ഞ് നെടുമങ്ങാടിന്റെ ചാർജ്ജു കൂടിയുളള പാലോട് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നെടുമങ്ങാട് ഡാൻസഫ് ടീമും, നെടുമങ്ങാട് പോലിസ് സ്റ്റേഷൻ ടീമും കൂടി മൂന്ന് സംഘങ്ങളായി സിസിടിവി ക്യാമറയും, വാഹനവും കേന്ദ്രികരിച്ച്നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. മാലയും പൊട്ടിക്കാനുപയോഗിച്ച ബൈക്കും കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ടു ദിവസങ്ങളിലായി തൊളിക്കോട്, പനയമുട്ടം ഭാഗത്തു നിന്നും മാല പൊട്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഇതിൽ ഒരു മാല തേമ്പാമൂട് പേരുമലയിലെ ഒരു ഫിനാൻസിൽ പണയം വച്ചിട്ടുളളതായി വെളിവായിട്ടുണ്ട്. ജെസിബി ഓപ്പറേറ്ററായി ജോലി നോക്കി വരുന്ന ഇയാളെ ക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നു തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പികെ മധു ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി ജെ ഉമേഷ് കുമാറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സികെ മനോജ്, ഡാൻസഫ് അംഗങ്ങളായ ജിഎസ്ഐ ഷിബു. ജിഎഎസ്ഐ സജു നെടുമങ്ങാട് പോലിസ് സ്റ്റേഷൻ ജിഎസ്ഐ സുരേഷ്, സനൽ രാജ്, വേണു , ബേസിൽ , സിപിഒ ഒബിൻ റോബിൻസൺ, ജയകുമാർ , രതീഷ് , പാലോട് പോലിസ് സ്റ്റേഷൻ ജിഎഎസ്ഐ അജി, അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്