Search
Close this search box.

ബഷീർകഥകൾ ജീവിതസത്യങ്ങൾ ലളിതമായി വരച്ചുകാട്ടി:രാധാകൃഷ്ണൻ കുന്നുംപുറം

ei0G57Y4130

 

കൊച്ചു കൊച്ചനുഭവങ്ങളിലൂടെ വലിയ ജീവിത സത്യങ്ങൾ വരച്ചിട്ട മഹാപ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.കിഴുവിലം ഗവൺമെന്റ് യു.പി.എസിലെ ബഷീർദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനയും ആടും, ബഷീർ കഥകളിൽ മനുഷ്യർക്കൊപ്പം കഥാപാത്രങ്ങളായി. ഭൂമിക്ക് മനുഷ്യൻ മാത്രമല്ല അവകാശി എന്ന് കഥ പറഞ്ഞ് അദ്ദേഹം വായനക്കാരെ ബോധ്യപ്പെടുത്തി.കഥ പറഞ്ഞ ബഷീറിന്റെ ജീവിതം തന്നെ മലയാളികൾക്ക് ഒരു കഥയായി മാറിയത് അദ്ദേഹത്തിന്റെ സ്നേഹവും വിശുദ്ധിയും കൊണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്കൂൾഹെഡ്മാസ്റ്റർ
സതീഷ്കുമാർ അധ്യക്ഷനായി. കവിയും അധ്യാപകനുമായ ബാലമുരളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷീജ നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!