Search
Close this search box.

കാറിൽ മാരകായുധങ്ങളുമായി എത്തിയവരെ വർക്കല പോലീസ് പിടികൂടി

eiLVUI88550

 

വർക്കല:കാറിൽ മാരകായുധങ്ങളുമായി എത്തിയ രണ്ടുപേരെ വർക്കല പോലീസ് അതിസാഹസികമായി പിടികൂടി അറസ്റ്റ് ചെയ്തു.ആറ്റിപ്ര, ആറ്റിൻകുഴി ചേമ്പ്പറമ്പ് സ്വരാജ്ഭവനിൽ സുരാജ്(30), കഴക്കൂട്ടം പ്രിയനിവാസിൽ പ്രിയൻ (29) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. കാറിൽ മാരകായുധങ്ങളുമായി യുവാക്കൾ വർക്കല ഭാഗത്തേക്ക് വരുന്നതായി വർക്കല ഡിവൈഎസ്പി ബാബുക്കുട്ടന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നൈറ്റ് പട്രോളിങ് ജോലിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് വർക്കല മരക്കട മുക്കിൽ സ്വകാര്യ മതിലിൽ ഇടിച്ചു നിർത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയാണ് പോലീസ് അതിസാഹസികമായി പിടികൂടിയത് .വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. ശ്രീകാര്യം, കഴക്കൂട്ടം, തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കവർച്ച,മോഷണം, പിടിച്ചുപറി, തുടങ്ങി നിരവധി കേസുകളിലെ പ്രതികളും, ജയിൽവാസവും അനുഭവിച്ചവരാണ് ഇവർ. ഡിവൈ എസ് പി ബാബുക്കുട്ടൻ, എസ്ഐമാരായ ഷംസുദ്ദീൻ,ലാൽ എ.എസ്.ഐ മാരായ ശരത്, സുഭാഷ് സിപിഒ. വിനോദ്, ജസീൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!