Search
Close this search box.

വർക്കലയിൽ വിദേശ വനിതകളെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ.

eiXCJ7N90449

 

വർക്കല:തിരുവമ്പാടി ബീച്ചിൽ നിന്നും കുരക്കകണ്ണിലുള്ള ഹോംസ്റ്റേയിലേക്ക് പോകുന്ന വഴി സ്കൂട്ടറിൽ കറങ്ങി നടന്ന് വിദേശ വനിതകൾക്ക് നേരെ അതിക്രമം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പരവൂർ, തെക്കുംഭാഗം ആറ്റിൻ പുറം കോട്ടപ്പുറം പുഞ്ച വീട്ടിൽ തൻസിൽ (28)നെ ആണ് വർക്കല പോലീസ് പിടികൂടിയത്.

വിദേശികൾക്ക് നേരെ അതിക്രമങ്ങൾ നടന്നതിനെ തുടർന്ന് വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു

വർക്കല പാപനാശം, തിരുവമ്പാടി, ഹെലിപ്പാട്, കുരയ്ക്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും നിരീക്ഷിച്ച് വരുകവേയാണ് ക്യാമറയിൽ കുടുങ്ങിയ പ്രതിയേയും വാഹനത്തെയും പിടികൂടിയത്.
ഡിവൈഎസ്പി ബാബുക്കുട്ടൻന്റെ നേതൃത്വത്തിൽ എസ് ഐ അനിൽകുമാർ, എ എസ് ഐ മാരായ ജയപ്രസാദ്, നവാസ്, ഷൈൻ, രാധാകൃഷ്ണൻ, സിപിഒ സനൽ, വിനോദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.

https://attingalvartha.com/2021/07/varkala-foreign-ladies-attacked/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!