Search
Close this search box.

നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തടയാൻശ്രമിച്ച എസ് ഐയെ ആക്രമിക്കുകയും ചെയ്ത കേസിലെ ഗുണ്ടാസംഘം പിടിയിൽ..

eiISA4E73014

 

നെടുമങ്ങാട് : നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തടയാൻശ്രമിച്ച എസ് ഐയെ ആക്രമിക്കുകയും ചെയ്ത കേസിലെ ഗുണ്ടാസംഘം പിടിയിൽ.കരകുളം വില്ലേജിൽ വേങ്കോട് വാർഡിൽ മുല്ലശ്ശേരി നെയ്യപ്പളളി തെക്കുംകര പുത്തൻ വീട്ടിൽ ഷൈജു ( 36 )തൊളിക്കോട് വില്ലേജിൽ വാർഡിൽ പുളളിക്കോണം മുളയടി ആറ്റരികത്ത് വീട്ടിൽ രാഹുൽ (26 )അരുവിക്കര വില്ലേജിൽ അഴിക്കോട് വാർഡിൽ ഇരുമ്പ കുറങ്ങോട് തടത്തരികത്ത് വീട്ടിൽ ആദർശ് (സുധി -23) കരുപ്പൂര് വില്ലേജിൽ കൊറളിയോട് വാർഡിൽ താളിക്കമുകൾ അരുൺഭവനിൽ ജിനുരാജ് (26), കരകുളം വില്ലേജിൽ കരകുളം കൂട്ടപ്പാറ ചരുവിള പുത്തൻ വീട്ടിൽ അനന്ദു (26) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകിട്ട് 4.30 ന് കരകുളം മുല്ലശ്ശേരി സ്വദേശി സോണിയയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് ബിജുമോനേയും അയൽവാസി ഹരിപ്രസാദിനേയും വെട്ടികൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും സ്ഥലത്ത് അക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനാണ് ഇവർ പിടിയിലായത്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ നെടുമങ്ങാട് എസ് ഐ സുനിൽഗോപി മുല്ലശ്ശേരി തോപ്പ് ഭാഗത്തുണ്ടായിരുന്ന ഷൈജുവിനേയും രാഹുലിനേയും സ്റ്റേഷനിൽ കൂട്ടികൊണ്ടു വരാനായി ശ്രമിക്കവെ എസ് ഐയെ വെട്ടി പരിക്കേല്പിച്ച ശേഷം രക്ഷപ്പെടാനായി ശ്രമിച്ച പ്രതികളെ ഒപ്പമുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. കൊലപാതകകേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഷൈജു. രാഹുൽ ആദർശ്, അനന്ദു എന്നിവർക്ക് നെടുമങ്ങാട് അരുവിക്കര, വലിയമല പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലെ പ്രതികളാണ്. നെടുമങ്ങാട് ഡി.വൈ.എസ്.പി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്രർ രാജേഷ് കുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പ്രിതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!