Search
Close this search box.

ഇടവഴിയിലൂടെ നടന്നു പോയ 16കാരിക്ക് നേരെ അക്രമം, യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

ei7H4V877545

 

കിളിമാനൂർ : പോങ്ങനാട് ഹോമിയോ ആശുപത്രിക്ക് സമീപം ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്നു 16 വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. വെള്ളൂർ, കീഴ്പേരൂർ, വേലൻകോണം ബിനു ഭവനിൽ ബിനു (24) വിനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്.ഇയാൾ
ഉപദ്രവിച്ചതോടെ പെൺകുട്ടി ബഹളം വയ്ക്കുകയും തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 03.30 മണിയോടെയാണ്
കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം ശക്തമാക്കിയ പോലീസ് പോങ്ങനാട് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു .

തിരുവനന്തപുരം റൂറൽ എസ്.പി കെ മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.
വൈ.എസ്.പി ഡി.എസ്സ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ സനൂജ് എസ് , എസ് ഐ ജോതിഷ് യു , എ എസ് ഐ പ്രദീപ് കുമാർ,വിനോദ് സി പി ഒ മാരായ ഷംനാദ് ,ഷിനിലാൽ, സജന ,ശ്രീരാജ് എന്നിവരുടെ
നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!