വാമനപുരം എക്സൈസ് നടത്തിയ വ്യാപക പരിശോധനയിൽ കോട, ചാരായം,വിദേശമദ്യം, നാടൻ തോക്ക് എന്നിവ കണ്ടെടുത്തു

eiC4WH339557

 

വാമനപുരം എക്സൈസ് നടത്തിയ വ്യാപക പരിശോധനയിൽ കോട, ചാരായം,വിദേശമദ്യം, നാടൻ തോക്ക് എന്നിവ കണ്ടെടുത്തു. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി മോഹൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ വാമനപുരം ഇടവംപറമ്പ് കോളനിയിൽ തങ്കപ്പന്റെ മകൻ ദിനേശ് കുമാറിന്റെ വീട്ടിൽനിന്നും 50 ലിറ്റർ കോട കണ്ടെടുത്തു. ദിനേശ് കുമാറിന്റെ പേരിൽ അബ്കാരി കേസെടുത്തു.

പുല്ലമ്പാറ മരുതുംമൂട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 9 ലിറ്റർ വിദേശമദ്യം ചില്ലറ വിൽപ്പന നടത്തി കൊണ്ടിരുന്ന പുല്ലമ്പാറ മരുതുംമൂട് ദേശത്ത് എ.എസ്. വില്ലയിൽ സോമൻ പിള്ളയുടെ മകൻ ഷൈജു എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു.

മാണിക്കൽ വില്ലേജിൽ കട്ടക്കാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ കട്ടക്കാൽ കബറടി പള്ളിക്കുസമീപം താമസിക്കുന്ന മസ്താൻ എന്ന് വിളിക്കുന്ന ഷറഫുദ്ദീന്റെ വീട്ടിൽനിന്നും രണ്ടു ലിറ്റർ ചാരായവും നാടൻ തോക്കും കണ്ടെടുത്തു. ഷറഫുദീനെ പ്രതിയാക്കി കേസെടുത്തു. തൽസമയം ഷറഫുദ്ദീൻ വീട്ടിൽ ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ ഇടയായിട്ടില്ല. കസ്റ്റഡിയിലെടുത്ത നാടൻ തോക്ക് തുടർനടപടികൾക്കായി വെഞ്ഞാറമൂട് പോലീസിന് കൈമാറി.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻ കുമാരിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ പി. ഡി. പ്രസാദ്, ബിനു താജുദ്ദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, സജികുമാർ,വിഷ്ണു അനിരുദ്ധൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!