Search
Close this search box.

കണക്കുകൂട്ടൽ പിഴച്ചു, 18 തികഞ്ഞെന്ന് കരുതി കാമുകനോടൊപ്പം ഒളിച്ചോടി വിവാഹം, ഒടുവിൽ കാമുകൻ അറസ്റ്റിൽ

eiFW2B382385

 

പാങ്ങോട് : പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പെൺകുട്ടി തനിക്ക് 18 വയസ്സ് തികഞ്ഞുവെന്ന ധാരണയിൽ കാമുകന്റെ കൂടെ ഒളിച്ചോടി ക്ഷേത്രത്തില്‍ എത്തി വിവാഹിതയായി. കിളിമാനൂർ കാട്ടുംപുറം സ്വദേശി ഇരുപത്തിയേഴ്കാരന്റെ കൂടെയാണ് പോയത്. എന്നാൽ മകള്‍ക്ക് പതിനെട്ട് വയസ്സ് തികഞ്ഞില്ലന്ന പരാതിയുമായി വീട്ടുകാര്‍ പോലീസ് സ്റ്റേഷനിൽ എത്തിയതോടെ കാമുകനെ പോക്‌സോ നിയമപ്രകാരം പാങ്ങോട് പൊലിസ് അറസ്റ്റ് ചെയ്തു.

ഇന്നലെയാണ് സംഭവം. തന്റെ ജനനത്തീയതി കണക്കാക്കുന്നതില്‍ പെണ്‍കുട്ടിക്ക് വന്ന പിഴവാണ് കമിതാക്കള്‍ക്ക് പുലിവാലായത്. യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി
വീട്ടുകാര്‍ എതിര്‍ക്കുമെന്ന് ഉറപ്പ് ഉണ്ടായിരുന്നതിനാല്‍ പതിനെട്ട് തികയുന്ന ദിവസം രഹസ്യമായി വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാനായിരുന്നു തീരുമാനം.
പെണ്‍കുട്ടിക്ക് പതിനെട്ട് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ദിവസങ്ങൾ എണ്ണിയുള്ള കാത്തിരുപ്പിനിടയിലാണ് അബദ്ധം പിണഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ബന്ധ്യക്കള്‍ക്കൊപ്പം വിട്ടയച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!