Search
Close this search box.

അഞ്ചുതെങ്ങ് നെടുങ്ങണ്ട റെസിഡന്റ്‌സ് അസോസിയേഷൻ ലൈബ്രറി സ്ഥാപിക്കുന്നു.

eiIU04797233

 

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് നെടുങ്ങണ്ട റെസിഡന്റ്‌സ് അസോസിയേഷൻ ലൈബ്രറി സ്ഥാപിക്കുന്നു. പൊതുജനങ്ങളുടെ സഹകരണത്തോടെ ആയിരത്തോളം പുസ്തകങ്ങളുമായി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന ലൈബ്രറിയിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഓൺലൈൻ പഠന കേന്ദ്രവും ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഇതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും പൂർണ സഹായ സഹകരണം ഉണ്ടാകണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാഗസീനുകൾ, ദിനപത്രങ്ങൾ എന്നിവ പൊതുജനങ്ങൾ, സ്ഥാപനങ്ങൾ സംഘടനകൾ എന്നിവർക്ക് സംഭാവനയായ് നൽകാവുന്നതാണ്.പുസ്തകങ്ങളും സംഭാവനകളും അസോസിയേഷൻ ഓഫീസ് വിലാസത്തിലോ അസോസിയേഷൻ ബാങ്ക് അക്കൗണ്ടിലോ നൽകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
Office : 9383445108
സെക്രട്ടറി, നെടുങ്ങണ്ട റെസിഡന്റ്‌സ് അസോസിയേഷൻ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!