2021 എസ്എസ്എൽസി പരീക്ഷയിൽ 23 ഫുൾ എ പ്ലസ്സുകളും 99 ശതമാനം വിജയവും നേടി കുടവൂർ എ കെ എം എച്ച് എസ് അഭിമാനപൂർവ്വം തല ഉയർത്തി നിൽക്കുന്നു. എസ്എസ്എൽസി പരീക്ഷ എഴുതിയ 83 കുട്ടികളിൽ 82 പേരെയും ഉയർന്ന ഗ്രേഡ്കളുമായി വിജയിപ്പിക്കാനും ഇംഗ്ലീഷ് മീഡിയത്തിൽ തുടർച്ചയായ പതിനൊന്നാം വർഷവും നൂറു മേനി വിജയം നിലനിർത്താനും സ്കൂളിന് സാധിച്ചു. ഉന്നത വിജയം നേടിയ മിടുക്കരായ അവരെ അതിന് പ്രാപ്തരാക്കി അധ്യാപകരെയും കുട്ടികളെയും സ്കൂൾ പിടിഎയും മാനേജ്മെന്റും അഭിനന്ദനം അറിയിച്ചു.
								
															
								
								
															
				

