Search
Close this search box.

ആലംകോട് പള്ളിമുക്കിൽ സ്കോർപിയോ കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

eiV7HCR67018

 

ആലംകോട്: ആലംകോട് പള്ളിമുക്കിൽ സ്കോർപിയോ കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാത്രി 9 അര മണിയോടെയാണ് സംഭവം. ആലംകോട് ഭാഗത്ത് നിന്നും പള്ളിമുക്ക് ഭാഗത്തേക്ക്‌ പോയ സ്കോർപിയോ കാർ ടോറസ് ലോറിയെ ഓവർടേക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് റോഡ് വശത്തെ കോൺക്രീറ്റ് ഓടയുടെ മുകളിൽ തലകീഴായി മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 8 പേരാണ് കാറിൽ ഉണ്ടായിരുന്നത്. അതിൽ 3 പേർക്ക് പരിക്കേറ്റു. 2 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരിക്ക് പറ്റിയവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നഗരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ആലംകോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!