കിളിമാനൂർ : കിളിമാനൂർ റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ ഉദയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഇരട്ടച്ചിറ ജംഗ്ഷനിൽ വച്ച് KL-16- N-8137 സ്കൂട്ടറിൽ 25 ലിറ്റർ വിദേശമദ്യം കടത്തികൊണ്ട് വന്നതിന് വർക്കല, മടവൂർ പനപ്പാംകുന്നു യശസ്സ് വീട്ടിൽ സുരറാം സുധൻ(40) എന്നയാൾക്കെതിരെ കേസെടുത്തു. റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ,സജിത് എന്നിവർ പങ്കെടുത്തു.