കാട്ടായിക്കോണത്ത് വീടുകയറി യുവാവിനെ മർദിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ

eiLAGTP42274

 

പോത്തൻകോട് :കാട്ടായിക്കോണത്ത് വീടുകയറി യുവാവിനെ മർദിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കാട്ടായിക്കോണം രാജു ഭവനിൽ ഡിങ്കൻ എന്നു വിളിക്കുന്ന മിഥുൻ ( 36 ) , അയിരൂപ്പാറ മേലേക്കാവ് വിള വീട്ടിൽ കറു എന്ന് വിളിക്കുന്ന വിഷ്ണ ( 30 ) എന്നിവരെയാണു അറസ്റ്റ് ചെയ്തത്.

കാട്ടായിക്കോണത്ത് ഈ മാസം 6 നു ശാസ്തവട്ടത്തെ ഒരു വീട്ടിൽ കയറി വാടകയ്ക്ക് താമസിക്കുന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും , വീട്ട് മുറ്റത്ത് കിടന്ന കാർ അടിച്ച് തകർക്കുകയും ചെയ്ത ശേഷം കാട്ടായിക്കോണത്ത് അരമണിക്കൂറോളം അക്രമം അഴിച്ച് വിട്ട അക്രമി സംഘത്തിലെ ഒന്നും രണ്ടും പ്രതികളാണ് അറസ്റ്റിലായത്.ബൈക്കിലെത്തിയ മൂവർ സംഘം യുവാവിന്റെ വീട്ടിൽ കയറി അയാളെ കമ്പി വടി കൊണ്ടും , ബിയർ കുപ്പി കൊണ്ടും അടിച്ച ശേഷം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർക്കുകയും , തുടർന്ന് റോഡിലിറങ്ങിയ സംഘം വഴിയാത്രക്കാരായ ചിലരെ തടഞ്ഞു നിർത്തി അസഭ്യം വിലിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു.ആളുമാറിയാണു പ്രതികൾ അക്രമിച്ചതെന്നാണ് റിപ്പോർട്ട്‌. ഈ കേസിലെ 3 ആം പ്രതി വിനീഷ് നേരത്തെ പിടിയിലായിരുന്നു . പിടിയിലായ വിഷ്ണുവും വിനീഷും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.

നെടുമങ്ങാട് ഡി.വൈഎസ്.പി അനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം പോത്തൻകോട് എസ്.എച്ച്.ഒ ശ്യാം , എസ്.ഐ വിനോദ് വിക്രമാദിത്യൻ, സജു, ഷാബു, ഉണ്ണികൃഷ്ണൻ, ഷാജി എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികള കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!