Search
Close this search box.

മണമ്പൂർ മേഖലയിൽ നാശം വിതച്ച് കൊടുങ്കാറ്റ്

eiERNP647956

 

മണമ്പൂർ: ഇന്ന് പുലർച്ചെ നാലരമണിയോടെ വീശിയടിച്ച പ്രാദേശിക കൊടുങ്കാറ്റ് മണമ്പൂർ മേഖലയിൽ വൻ നാശം വിതച്ചു.അപ്രതീക്ഷിതമായി വീശിയ കാറ്റിൽ നൂറ് കണക്കിന് മരങ്ങൾ കടപുഴകി മണമ്പൂർ ഭാഗത്തെ റോഡ് ഗതാഗതം സ്തംഭിച്ചു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. വീടുകളുടെ ഷീറ്റുകൾ പറന്നും,ഓടുകൾ നിലംപതിച്ചും നാശനഷ്ടമുണ്ടായി. ആറ്റിങ്ങൽ ഫയർഫോഴ്സ് ഉച്ചവരെ പണിപ്പെട്ട് റോഡ് ഗതാഗതം പൂർണ്ണമായും പുനസ്ഥാപിച്ചു.

ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.റ്റി.ഓ.സജിത് ലാൽ,ബിജു,സുനിൽ,ഫയർ ഓഫീസറർമാരായ ശ്രീനാഥ്,വിജിലാൽ,ഉണ്ണികൃഷ്ണൻ,ഷൈൻ,അഷറഫ്,രഞ്ജിത്ത്,അബ്ബാസി,രതീഷ്,അനീഷ്,ഷിജിമോൻ,നോബിൾ,ശ്രീരാഗ്,രാഗേഷ്,പ്രതീഷ്,സതീശൻ എന്നിവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!