Search
Close this search box.

കടയ്ക്കാവൂർ ശാരദ കൊലക്കേസ്, പ്രതി മണികണ്ഠന്‍ കുറ്റക്കാരനെന്ന് കോടതി

ei5QUMC48512

 

കടയ്ക്കാവൂര്‍ സ്വദേശിനിശാരദയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മണികണ്ഠന്‍ കുറ്റക്കാരനെന്ന് കോടതി. പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതക കാരണമായത്. കടയ്ക്കാവൂര്‍ സ്വദേശിയായ വീട്ടമ്മ ശാരദ 2016 ഡിസംബര്‍ 9 നാണ് കൊല്ലപ്പെട്ടത്.കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ അപ്പുപ്പന്‍നട ക്ഷേത്രത്തിനു സമീപം ചുരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠനാണ് കേസിലെ പ്രതി. കുറ്റകരമായ കൈയേറ്റം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. രണ്ടു കുറ്റങ്ങളും തെളിഞ്ഞു. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയത്.

കൊല്ലപ്പെട്ട ശാരദ ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒന്‍പത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടില്‍ പ്രവേശിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്ത ശാരദ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. അപ്പോള്‍ പ്രതി കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ദൃക്സാക്ഷികള്‍ ഇല്ലാത്ത ശാരദ കൊലക്കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. 32 സാക്ഷികള്‍, 49 രേഖകള്‍, 21 തൊണ്ടി മുതലുകള്‍ എന്നിവയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കടയ്ക്കാവൂര്‍ പൊലീസാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ ഹാജരായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!