വെമ്പായം :വെമ്പായം ഇരിഞ്ചയത്ത് റോഡിനു കുറുകെ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വാഹനങ്ങൾ എല്ലാം വഴി തിരിച്ചു വിടുകയായിരുന്നു. നിലവിൽ(9:50am) ഗതാഗത തടസ്സം മാറിയതായാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു.