Search
Close this search box.

അനധികൃത മദ്യ വിൽപന നടത്തിയയാളെ പള്ളിക്കൽ പോലീസ് പിടികൂടി

eiUW1UK87468

 

പള്ളിക്കൽ : അനധികൃത മദ്യ വിൽപന നടത്തിയയാളെ പള്ളിക്കൽ പോലീസ് പിടികൂടി. നാവായിക്കുളം, കെട്ടിടംമുക്ക് ടി. എസ് വില്ലയിൽ താഹ (59) ആണ് അറസ്റ്റിലായത്. ഇയാളുടെ സ്കൂട്ടറിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുപോയ 7 കുപ്പി മദ്യവും കണ്ടെടുത്തു. കെട്ടിടം മുക്കിന് സമീപമുള്ള പുന്നവിള കോളനി കേന്ദ്രീകരിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. പള്ളിക്കൽ പോലീസ് സിഐ ശ്രീജിത്ത് പി, എസ്ഐമാരായ സഹിൽ എം, വിജയകുമാർ, ഉദയകുമാർ, എസ്. സി. പി. ഒ ജോസഫ്, സിപിഒമാരായ അനീഷ്, ജയപ്രകാശ്, ഷമീർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!