താഴേവെട്ടൂർ കടപ്പുറത്തു അടഞ്ഞു കിടന്ന പൊഴി മുറിച്ചു

eiO877344270

വെട്ടൂർ : വെള്ളപ്പൊക്ക ഭീഷണി ചെറുക്കാൻ താഴേവെട്ടൂർ കടപ്പുറത്തു അടഞ്ഞു കിടന്ന പൊഴി മുറിച്ചു. കഴി‍ഞ്ഞ ദിവസം ശക്തമായ കടലേറ്റത്തിൽ  ഏലാ തോട് വഴി കടൽവെള്ളം ജനവാസ മേഖലയിലേക്ക് ഇരച്ചു കയറി വെള്ളപ്പൊക്കം ഭീഷണി സൃഷ്ടിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രി തന്നെ പൊഴിമുറിച്ചു ജലം കടൽതീരത്തേക്ക് ഒഴുക്കിയത്. കടലിന് സമാന്തരമായി ടിഎസ് കനാൽ വരുന്ന പ്രദേശത്തിനിടയിൽ നിരവധി വീടുകളുണ്ട്. താഴേ വെട്ടൂരിൽ തീരത്തോട് ചേരുന്ന ഏലാതോടിലെ വെള്ളവും വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടി. മണൽ അടിഞ്ഞു പൊഴിമുഖം അടയുക പതിവാണ്. ഇതുകാരണം ശക്തമായ കടൽക്ഷോഭത്തിൽ തിരകൾ ഇരച്ചു കയറി ഉപ്പു വെള്ളം വീടുകളുടെ പരിസരത്തേക്ക് കടന്നാൽ തിരികെ ഒഴുകാതെ കെട്ടിനിൽക്കും. പരിസരത്ത് ഇരുപതോളം വീടുകളാണ് സ്ഥിതി ചെയ്യുന്നത്. റവന്യു ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!