ആറ്റിങ്ങൽ : ബൈക്കിൽ കറങ്ങി നടന്ന് വിദേശ മദ്യം വിൽപ്പന നടത്തുന്നയാളെ ആറ്റിങ്ങൽ എക്സൈസ് പിടികൂടി. ആറ്റിങ്ങൽ വലിയകുന്ന് ചന്ദ്രാലയത്തിൽ രാജശേഖരൻ നായരെ(65)യാണ് അറസ്റ്റ് ചെയ്തത്.
ഐ.ബി. പ്രിവന്റീവ് ഓഫീസർ സന്തോഷ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ദീപക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിലുള്ള നഗരസഭാ പൊതു ശൗചാലയത്തിന് മുൻവശം വച്ച് KL – 16H 3837 ഡിസ്കവർ ബൈക്കിൽ വിദേശ മദ്യം വിൽപ്പന നടത്തിയതിന് 5 ലിറ്റർ മദ്യവും മദ്യം വിറ്റ ഇനത്തിൽ ലഭിച്ച 600 രൂപയുമായി രാജശേഖരൻ നായരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
റെയ്ഡിൽ ഐബി പി.ഒ സന്തോഷ് സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത് , അജിത് കുമാർ , ഡ്രൈവർ ബിജു എന്നിവർ പങ്കെടുത്തു .