ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമം ദേശീയപാതയിൽ കെഎസ്ആർടിസി ബസിനു പുറകിൽ ലോറിയിടിച്ച് ലോറിക്ക് പിറകിൽ കാറും ഇടിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് പുറകിലാണ് ലോറി ഇടിച്ചത്. ലോറി പെട്ടെന്ന് ബ്രേക്ക് പിടിച്ചതോടെ തൊട്ടു പുറകിൽ വന്ന കാറും ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. ഒരേ ദിശയിൽ വന്ന മൂന്ന് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. കെഎസ്ആർടിസി ബസ് ഒതുക്കി നിർത്തിയപ്പോൾ ലോറി വേഗത്തിൽ വന്ന് ബ്രേക്ക് പിടിച്ച് നിയന്ത്രണം വിട്ടു വന്ന് ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല അതുകാരണമാണ് പുറകെ വന്ന കാറും അപകടത്തിൽപ്പെട്ടത്. എന്നാൽ ശക്തിയായ ബ്രേക്ക് അമർത്തിതിനെ തുടർന്ന് വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.